തിരുവനന്തപുരം > സംസ്ഥാന ഐടി മിഷന്റെ പദ്ധതിയായ "ഇ- ഡിസ്ട്രിക്ട്' പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി യൂസർ അക്കൗണ്ട് രൂപീകരിക്കുമ്പോൾ ലഭിക്കുന്ന ഒടിപി സംവിധാനം ഞായർ മുതൽ പൂർണമായും ആധാർ അധിഷ്‌ഠിതം. ഇത് നടപ്പാകുന്നതോടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് മാത്രമേ ഇനി മുതൽ ഒടിപി ലഭ്യമാകൂ.
സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ ജനങ്ങൾക്ക് ഇന്റർനെറ്റ് മുഖേന സേവനങ്ങൾ നേരിട്ട് ലഭ്യമാക്കുവാനായി 2010ൽ ആരംഭിച്ച പദ്ധതിയാണ് "ഇ- ഡിസ്ട്രിക്ട്'. നിലവിൽ യൂസർ അക്കൗണ്ട് ഉണ്ടാക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒടിപി ലഭ്യമാകുന്നത്. എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപയോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് മാത്രം ഒടിപി അയക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. യൂസർ അക്കൗണ്ട് ക്രിയേഷൻ, പുതിയ ആപ്ലിക്കന്റ് രജിസ്ട്രേഷൻ, നിലവിലെ രജിസ്ട്രേഷൻ തിരുത്തൽ, യൂസർ നെയിം റിക്കവറി, പാസ്‌വേർഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ ചെക്കിങ് എന്നീ ഘട്ടങ്ങളിൽ ഒടിപി അനിവാര്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..