15 November Friday

ബില്ലടച്ചാൽ അപ്പോൾത്തന്നെ വകുപ്പിനും വ്യക്തികൾക്കും വിവരങ്ങൾ ; നികുതി വെട്ടിപ്പ്‌ തടയാൻ 
ഇ ഇൻവോയിസ്‌ സംവിധാനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


തിരുവനന്തപുരം
സ്വർണ ഇടപാടുകളിലേതടക്കം നികുതിച്ചോർച്ചയും തട്ടിപ്പും തടയാനായി ഇ ഇൻവോയിസ്‌ സംവിധാനം നടപ്പാക്കാനൊരുങ്ങി കേരളം. ബില്ലടച്ചാൽ അപ്പോൾത്തന്നെ വകുപ്പിനും വ്യക്തികൾക്കും വിവരങ്ങൾ നൽകുന്നതാണ് സംവിധാനം. കേരളമാണ്‌ ജിഎസ്‌ടി കൗൺസിലിനുമുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്‌. കൗൺസിൽ ഇത്‌ അംഗീകരിച്ചെന്നും കേരളത്തിൽത്തന്നെ ആദ്യം നടപ്പാക്കാൻ തീരുമാനിച്ചതായും മന്ത്രി എം ബി രാജേഷ്‌ നിയമസഭയിൽ പറഞ്ഞു.

ബി ടു ബി ഇടപാടുകളിൽ രണ്ട്‌ ലക്ഷമോ അല്ലെങ്കിൽ അതിനുമുകളിൽ കേന്ദ്ര, സംസ്ഥാന നികുതി വകുപ്പുകൾ തീരുമാനിക്കുന്ന തുകയോ വരുന്ന ഇടപാടുകൾക്ക്‌ ഇ വേ ബില്ലുകൾ ബാധകമാക്കും. ഇ വേ ബില്ലുകൾ ബാധകമാക്കാനുള്ള തുക എത്രയെന്ന്‌ തീരുമാനിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. നികുതി വെട്ടിപ്പും ചോർച്ചയും തടയാൻ ഫലപ്രദമായ നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. കഴിഞ്ഞ ആറു മാസത്തിനിടെ 488 കോടി രൂപയുടെ നികുതി വെട്ടിപ്പ്‌ ഇന്റലിജൻസ്‌ പിടിച്ചു. ഇതിൽ 305 കോടി രൂപ ഇതിനകം തിരിച്ചടപ്പിച്ചു. ആകെ 343 പരിശോധനകൾ നടത്തി. ഇന്റലിജൻസിനെ കൂടുതൽ കാര്യക്ഷമമാക്കി 2000 കോടി രൂപയാണ്‌ 2023 –-24 സാമ്പത്തിക വർഷം എൽഡിഎഫ്‌ സർക്കാർ ഖജനാവിൽ എത്തിച്ചതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാലിനുവേണ്ടി മന്ത്രി എം ബി രാജേഷ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top