20 November Wednesday

മുഖ്യമന്ത്രി വിമർശിച്ചത്‌ 
ലീഗിന്റെ നിലപാടുമാറ്റം : ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


കാസർകോട്‌
സാദിഖലി ശിഹാബ്‌ തങ്ങളടക്കമുള്ള ആരെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ വിമർശംമാത്രമേ ഉന്നയിച്ചിട്ടുള്ളൂവെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു.

സാദിഖലി തങ്ങൾ മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്‌. രാഷ്‌ട്രീയ പാർടിയെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്‌. ഇന്ത്യയെ മുസ്ലിംരാഷ്ട്രമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യമുള്ള ജമാഅത്തെ ഇസ്ലാമിയുമായും എസ്‌ഡിപിഐയുമായും ലീഗ്‌ കൂട്ടുചേർന്നുവെന്ന വിമർശമാണ്‌ ഉന്നയിച്ചത്‌. ആർഎസ്‌എസ്സിന്‌ കരുത്തുനൽകുന്ന വാദമാണ്‌ ജമാഅത്തെ ഇസ്ലാമിക്കും എസ്‌ഡിപിഐക്കും. ന്യൂനപക്ഷ സംരക്ഷണത്തിന്‌, വർഗീയതക്കെതിരായ നിലപാട്‌ ലീഗ്‌ കർശനമാക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. മുൻകാലത്ത്‌ ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും ലീഗ്‌ നേതാക്കൾ എതിർത്തിട്ടുണ്ട്‌. ആ നിലപാടിലെ മാറ്റത്തെയാണ്‌ മുഖ്യമന്ത്രി വിമർശിച്ചത്‌. ഇക്കാര്യമാണ്‌ ലീഗ്‌ നേതൃത്വം പരിശോധിക്കേണ്ടതെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top