08 November Friday

മുദ്രപ്പത്രം റിട്ടയറാകുന്നു ഇനി ഇ സ്റ്റാമ്പ്‌

ഒ വി സുരേഷ്‌Updated: Friday Sep 20, 2024



തിരുവനന്തപുരം
ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറുന്നു. 2017 മുതൽ ഒരുലക്ഷത്തിനുമുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്‌ട്രേഷന്‌ ഇ സ്റ്റാമ്പ്‌ ഉപയോഗിക്കുന്നുണ്ട്‌. കഴിഞ്ഞവർഷം ഏപ്രിൽമുതൽ ഇത്‌ വ്യാപകമാക്കി. മുദ്രപത്രത്തിന്റെ അച്ചടിച്ചെലവ്‌ ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമാണ്‌ പുതിയ തീരുമാനം.

ഇതോടെ വർഷം 60 കോടിരൂപ അച്ചടി ഇനത്തിൽ കുറയും. നിലവിൽ ഒരു രജിസ്‌ട്രേഷന്‌ പല വിലയുള്ള നിരവധി മുദ്രക്കടലാസ്‌ ഉപയോഗിക്കുന്നുണ്ട്‌. എന്നാൽ ഇ സ്റ്റാമ്പിൽ ഈ പ്രശ്‌നമില്ല. ഒക്ടോബറിലോ നവംബറിലോ പൂർണമായി നടപ്പാക്കും.

ഇ സ്റ്റാമ്പും വെണ്ടർമാർ വഴിയാണ്‌ നൽകുക. സൈറ്റ്‌ ലോഗിൻ ചെയ്യാൻ ഇവർക്ക്‌ പാസ്‌വേർഡ്‌ നൽകും. ഇ സ്റ്റാമ്പിലെ ക്യൂ ആർ കോഡ്‌ സ്കാൻ ചെയ്താൽ പേര്‌, മുദ്രപ്പത്രം എടുത്ത സ്ഥലം എന്നിവ അറിയാം. വ്യക്തികളുടെ പേര്‌ വാട്ടർമാർക്കായി ഉണ്ടാകും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top