14 November Thursday

കുവൈറ്റില്‍ ഭൂചലനം; 4.5 തീവ്രത

വെബ് ഡെസ്‌ക്‌Updated: Saturday Jun 4, 2022

കുവൈറ്റ് സിറ്റി> കുവൈറ്റില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.28നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. അല്‍ അഹ്‌മദിയില്‍ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്.

അല്‍ അഹ്‌മദിയാണ് പ്രഭവകേന്ദ്രം. നേരിയ ഭൂചലനമായിരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ചെറിയ പ്രകമ്പനങ്ങള്‍ മാത്രമാണ് അനുഭവപ്പെട്ടത്.  നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ചലനം മിനിറ്റുകളോളം അനുഭവപ്പെട്ടുവെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് റിപ്പോര്‍ട്ട് ചെയ്‌തു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top