23 December Monday

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ജനപങ്കാളിത്തത്തോടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

തിരുവനന്തപുരം > പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതിൽ അധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകർക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ നൽകണം. ഓരോ സ്കൂളിന്റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടൽ വേണം. അതിന് സ്കൂൾതല ആസൂത്രണം നടത്തണം.  കുട്ടികളുടെ വായന, എഴുത്ത് എന്നിവ ഉറപ്പാക്കണം.

ഓരോ കുട്ടിയുടെയും പിറകിൽ അധ്യാപകർ ഉണ്ടെന്ന് ഉറപ്പാക്കണം. മെന്ററിങ്ങ് ഫലപ്രദമായി നടപ്പാക്കണം. മോണിറ്ററിങ്ങ് ശക്തിപ്പെടുത്തണം. മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണം. എഇഒ, ഡിഇഒമാർ അക്കാദമിക് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം​. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകർ വേണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കണം. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കണം. പ്രധാന അധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാക്കും മാനേജ്മെന്റ് പരിശീലനം ഉറപ്പാക്കണം. അക്കാദമിക് ഗുണമേന്മ മെച്ചപ്പെടുത്താൻ സംഘടനകളുടെ സഹകണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top