22 December Sunday

തിരച്ചിൽ തുടരും , കേരളത്തോട്‌ 
കൈകൂപ്പുന്നു : ഈശ്വർ മാൽപെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ലോറി ഉടമ മനാഫും മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയും 
അന്തിമോപചാരമർപ്പിക്കുന്നു


കോഴിക്കോട്     
ജാതിമത ഭേദമില്ലാതെ മലയാളികള്‍ നടത്തിയ ഇടപെടലും പ്രാർഥനയുമാണ്  അര്‍ജുനെ ഇവിടെ എത്തിച്ചതെന്നും കേരളക്കരയോട്‌ കൈകൂപ്പുന്നുവെന്നും  റെസ്‌ക്യു സന്നദ്ധപ്രവർത്തകൻ ഈശ്വർ മാൽപെ പറഞ്ഞു. അർജുന്റെ വീട്ടിലെത്തി അമ്മക്ക് വാക്ക് കൊടുത്തിരുന്നു. വെള്ളത്തിൽ അർജുൻ ഉണ്ടെങ്കിൽ ഇവിടെ എത്തിക്കുമെന്ന്. ആ വാക്ക് പാലിച്ചു. ട്രക്ക് ഉടമ മനാഫ് 72 ദിവസമാണ് അർജുനായി അവിടെ തങ്ങിയത്.

ഒരു ദിവസം രാത്രി 12ന്‌ പുഴയരികിൽനിന്ന് മനാഫ് പറഞ്ഞത് എന്റെ അനിയനാണ് പുഴയിലുള്ളത് എന്നാണ്. പുഴയിൽ കാണാതായി എന്നുകരുതുന്ന കർണാടകക്കാരായ ലോകേഷിന്റെയും ജഗന്നാഥന്റെയും വീടുകളിലും പോയിരുന്നു. അവരെക്കുറിച്ച്  ഇതുവരെ ഒരറിവുമില്ല. തന്നെക്കൊണ്ട്  കഴിയുന്നപോലെ അവര്‍ക്കായി തിരച്ചിൽ തുടരുമെന്നും മാൽപെ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top