17 November Sunday

വർഗീയത പരത്തുന്ന ദുഷ്ടശക്തികളെ
അകറ്റണം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Sunday May 1, 2022


കോഴിക്കോട്‌
വർഗീയത  വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ അകറ്റിനിർത്താൻ  തൊഴിലാളികൾ കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. കോഴിക്കോട്ട്‌ സാർവദേശീയ തൊഴിലാളി ദിന  റാലി  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യമാസകലം കടുത്ത വർഗീയവൽക്കരണം സൃഷ്ടിക്കുകയാണ്‌.   ഇതിൽനിന്നും വ്യത്യസ്‌തമായ തുരുത്താണ്‌ കേരളം. എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഒരിടം. എന്നാൽ ഇവിടെയും വിഷം കലർത്താനാണ്‌ ചില ക്ഷുദ്രജീവികളുടെ ശ്രമം. പൊതുമധ്യത്തിൽ പറയാൻ പറ്റാത്ത കാര്യമാണ്‌ കഴിഞ്ഞദിവസം പി സി ജോർജ്‌ തിരുവനന്തപുരത്ത്‌ പറഞ്ഞത്‌. മതത്തിന്റെ പേരിൽ പരസ്‌പരം സംഘർഷമുണ്ടാക്കാൻ പച്ചയായി അക്രമത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം  . ഇതിനെ തൊഴിലാളികൾ ഗൗരവമായി കാണണം.

ജാതി –- മത–- ഭാഷ–- പ്രദേശ വൈവിധ്യങ്ങൾ പറഞ്ഞ്‌  ഭിന്നിച്ചാൽ തൊഴിലാളികളുടെ ശക്തി ക്ഷയിക്കും. പ്രസ്ഥാനങ്ങൾ ദുർബലമായാൽ തൊഴിലാളികൾ പഴയകാലത്തെപ്പോലെ അടിമപ്പണിചെയ്യാൻ നിർബന്ധിതരാവും. തൊഴിലാളികൾ ഒരുമിച്ചുനിന്നാൽ ആ ശക്തിയെ തകർക്കാൻ ഒരാൾക്കും കഴിയില്ലെന്നും  കരീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top