22 December Sunday

പാലക്കാട് ഷോക്കേറ്റ് ​വയോധികൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

പാലക്കാട് > പാലക്കാട് വടക്കഞ്ചേരിയിൽ  പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് ​വയോധികൻ മരിച്ചു. കണക്കൻതുരുത്തി പല്ലറോഡ് സ്വദേശി നാരായണൻ(80) ആണ് മരിച്ചത്. പന്നിക്കെണിയിലെ വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാരായണനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top