27 December Friday

നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം; യുവതിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

പാലക്കാട്>  നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരത്തിനെത്തിയവര്‍ക്ക് നേരെ കാട്ടാന ആക്രമണം. ബൈക്ക് യാത്രികരായ യുവതിയും യുവാവും ആനയെ കണ്ട് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.

  കോട്ടയം സ്വദേശിയായ യുവതിക്ക് കാലിന് പരിക്കേറ്റു. നെല്ലിയാമ്പതിയില്‍ ചുരം കയറി തുടങ്ങുന്ന സ്ഥലമായ മരപ്പാലത്തിന് സമീപം ആനയും കുട്ടിയുമുണ്ടായിരുന്നു. ബൈക്ക് പുറകോട്ട് എടുക്കവെ താഴെ വീണ യുവതിയുടെ കാലില്‍ ആന ചവിട്ടുകയായിരുന്നു.

സാരമായ പരിക്കില്ല. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഗുരുതരമായ പരിക്കില്ലെന്ന് ആശുപത്രി അധികൃതരും  ആശങ്കപ്പെടേണ്ടതില്ലെന്ന്  വനം വകുപ്പും വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top