25 December Wednesday

അഞ്ചാം ദിവസവും കാസര്‍കോട് കാട്ടാന ആക്രമണം; ജനം ഭീതിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

കാസര്‍കോട്>റാണിപുരം കുണ്ടുപള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. തുടര്‍ച്ചയായി 5-ാം ദിവസമാണ് ഇവിടെ കാട്ടാന ഇറങ്ങുന്നത്.

വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് കുണ്ടുപ്പള്ളി. വ്യാപകമായി കൃഷി നശിക്കുന്നുവെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ആളുകള്‍ വ്യക്തമാക്കി.

നാല് ആനകള്‍ സ്ഥലത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.  തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top