22 December Sunday

സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര്‌: പരിക്കേറ്റ് കാടുകയറിയ ആനയ്ക്കായി തിരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കോതമംഗലം>  ഭൂതത്താൻകെട്ട് തുണ്ടം വനത്തിനുസമീപം സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോരിൽ പരിക്കേറ്റ്‌ കാട്ടിലേക്ക് ഓടിപ്പോയ ആനയ്‌ക്കായി തിരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വാഹനത്തിൽ കയറ്റുന്നതിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആനയാണ് കാടുകയറിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും സിനിമാ പ്രവർത്തകരും തുണ്ടം വനമേഖലയിൽ ആനയ്‌ക്കായി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ശനിയാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കുകയായിരുന്നു.

 തെലുങ്ക് സിനിമാനടൻ വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ആനകളെ എത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top