22 December Sunday

കുത്തൊഴുക്കിൽപ്പെട്ട്‌ കുട്ടിയാന; ഒടുവിൽ കാട്‌ കയറി

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

മൂത്തേടം പാലാങ്കര കരിമ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ട നിലയിൽ

എടക്കര > മലപ്പുറം മൂത്തേടം പാലാങ്കര കരിമ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. നിലമ്പൂർ സൗത്ത് ഡിവിഷൻ വനത്തിൽ നിന്നിറങ്ങിയ കുട്ടിയാനയാണ് കരിമ്പുഴയിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ടത്.

തിങ്കൾ പുലർച്ചെ രണ്ടിനായിരുന്നു ഒരു കുട്ടി കാട്ടാന കാടിറങ്ങി ജനവാസ മേഖലയായ പാലാങ്കര ഒഴലക്കൽ കടവിൽ ഇറങ്ങിയത്. പ്രദേശത്തെ  കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം തിരിച്ച്‌ കാട്‌ കയറാൻ ശ്രമിച്ചതായിരുന്നു ഈ കുഞ്ഞൻ. എന്നാൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നത്‌ കുട്ടിയാനയുടെ മടക്കം പ്രതിസന്ധിയിലാക്കി.

തുടർന്ന്‌ തിരിച്ച്‌ പോകനുള്ള പല ശ്രമങ്ങൾക്കുമൊടുവിൽ ആന രാവിലെ ആറിന് പാലാങ്കര പാലത്തിന് സമീപമെത്തി. അപ്പോഴേക്കും പാലത്തിന് മുകളിൽ
നിരവധിയാളുകൾ തടിച്ച് കൂടുകയും ചെയ്തിരുന്നു. ഈ ആളുകളത്രയും ബഹളം വച്ചതോടെ പുഴ നീന്തി കയറാൻ ശ്രമത്തിലായി കുട്ടിയാന. എന്നാൽ ശ്രമം പാളി. കനത്ത ഒഴുക്കിൽ കുട്ടിയാനയും പുഴയോെടൊപ്പം താഴേക്കൊഴുകി. ഒടുവിൽ ആറരയോടെ ഫോറസ്റ്റ് ക്വാട്ടേഴ്സിനോട് ചേർന്ന് കരിമ്പുഴ കടന്ന് കാട്ടാന കാട് കയറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top