22 December Sunday

ദുരന്തനിവാരണത്തിന്‌ കട്ട ലോക്കൽ സേന

റഷീദ‌് ആനപ്പുറംUpdated: Monday Dec 9, 2019

തിരുവനന്തപുരം > പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങൾക്ക്‌ കൈത്താങ്ങേകാൻ തദ്ദേശ സ്ഥാപനങ്ങളിൽ  ദുരന്ത നിവാരണ സേന വരുന്നു. എമർജൻസി റസ്‌പോൺസ്‌ ടീം (ഇആർടി) എന്ന പേരിലാകും സേന പ്രവർത്തിക്കുക. രക്ഷാപ്രവർത്തനം, ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ്‌, പ്രഥമ ശുശ്രൂഷ തുടങ്ങിയവയാണ്‌ ഈ സേനയുടെ പ്രധാനപ്രവർത്തനം. ഗ്രാമ, വാർഡ്‌ സഭകളാണ്‌ ഇതിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുക. അടുത്ത സാമ്പത്തിക വർഷംമുതൽ ഇത്തരം സാമൂഹ്യാധിഷ്‌ഠിത ദുരന്ത നിവാരണ സേന കർമരംഗത്തിറങ്ങും.

സംസ്ഥാനത്ത്‌ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നതിനാലാണ്‌ ജനകീയ പങ്കാളിത്തത്തോടെയുള്ള ദുരന്തനിവാരണ സേന രൂപീകരിക്കുന്നത്‌. ഓരോ പ്രദേശത്തിന്റെയും ആവാസവ്യവസ്ഥ, ജനജീവിതം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഈ സേനയ്‌ക്കുണ്ടാകും. അതിനാൽ രക്ഷാപ്രവർത്തനം അടക്കം എളുപ്പമാകും. ദുരന്തങ്ങൾ തടയുന്നതിനും അതിജീവിക്കുന്നതിനും വാർഷിക പദ്ധതിയുടെ ഭാഗമായി ദുരന്ത നിവാരണ പദ്ധതികൾ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും തയ്യാറാക്കുന്നുണ്ട്‌. ഇതിന്‌ പുറമെയാണ്‌ പുതിയ സേന.

സംസ്ഥാനത്തെ 22,000 വാർഡുകളിലും ഈ സേന നിലവിൽ വരും. വാർഡുകളുടെ വലിപ്പം, സവിശേഷത എന്നിവ അനുസരിച്ചാകും സേനയിലെ അംഗസംഖ്യ തീരുമാനിക്കുക. കുറഞ്ഞത്‌ പത്ത്‌ പേരുണ്ടാകും. ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായി ഇവർക്ക്‌ പരിശീലനം നൽകും.
സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, സർവീസ്‌ സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവയിൽനിന്നുള്ളവരെ ഈ സേനയിൽ അംഗങ്ങളാക്കാനും നിർദേശമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top