22 December Sunday

കോൺഗ്രസിന് എന്തിനാണ് പേടി; രാഹുലും ഷാഫിലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോയെന്ന് ഇ എൻ സുരേഷ് ബാബു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

പാലക്കാട്‌> കള്ളപ്പണം എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്‌ നടത്തിയ സ്വാഭാവിക പരിശോധന യുഡിഎഫ് തടഞ്ഞ സംഭവത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്  ബാബു.  സംഭവത്തിൽ ഷാഫിൽ പറമ്പിലും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

‘കോൺഗ്രസ് നേതാക്കൾ എന്തിനാണ് പരിശോധനയെ പേടിക്കുന്നത്. വനിത നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പരിശോധന നടക്കുന്നുവെന്നറിഞ്ഞാൽ കോൺഗ്രസ് നേതാക്കൾ പേടിക്കുന്നത് എന്തിനാണ്. മണിക്കുറുകൾ കഴിഞ്ഞാണ് ഷാഫിയും ശ്രീകണ്ഠനും എത്തിയത്’- ഇ എൻ സുരേഷ് ബാബു.

മനോരമ കൊടുത്ത വാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. തരംതാഴ്ന്ന പണിയാണ് മനോരമ ചെയ്തത് എന്നും അദ്ദേഹം കൂട്ടിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top