തിരുവനന്തപുരം
കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകർത്തി സഞ്ചാരികളുടെ ശ്രദ്ധനേടി കേരള ടൂറിസത്തിന്റെ ‘എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോ (https://www.youtube.com/watch?v=7_PXZbMR1kk) ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
"മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ.." എന്നു തുടങ്ങുന്ന 2.24 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കായലും കടലും മലയോരങ്ങളുമടങ്ങിയ കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി കടന്നുവരുന്നു. ഏതു കാലാവസ്ഥയ്ക്കുമിണങ്ങിയ ടൂറിസം കേന്ദ്രം എന്ന കേരളത്തിന്റെ സവിശേഷത വിളിച്ചോതി സഞ്ചാരികളെ ആകർഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കേരളത്തിന്റെ തനത് കലകളും ആചാരങ്ങളും ആഘോഷങ്ങളും നാടൻ ഭക്ഷണവുമെല്ലം വീഡിയോയുടെ ഭാഗമാണ്.
കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് വീഡിയോ പുറത്തിറക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..