14 November Thursday

കലക്ടറും പൊലീസും വന്നാലും 
‘ഞങ്ങളെ തോൽപ്പിക്കാൻ ആവില്ല മക്കളെ’

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2022

ഒത്തുപിടിച്ചാൽ ... രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ജില്ലാ ഭരണകേന്ദ്രം തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച വനിതകളുടെ വടംവലി മത്സരത്തിൽ വിജയിച്ച ടീമിന്‌ പഴക്കുല സമ്മാനിക്കുന്നു.

 കോട്ടയം> ‘കലക്‌ടറും ജില്ലാ പൊലീസ് മേധാവിയും അണിനിരന്നിട്ടും ഉദ്യോഗസ്ഥസംഘത്തിന്‌ വനിതാജനപ്രതിനിധികൾക്ക്‌ മുന്നിൽ പിടിച്ചുനിൽക്കാനായില്ല’. വടംവലിയിലാണ്‌ ജനപ്രതിനിധികൾ  വനിതാഉദ്യോഗസ്ഥ സംഘത്തെ  നിലംപരിശാക്കിയത്‌. മത്സരത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു..

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശന- വിപണന മേളയുടെ പ്രചാരണാർഥം തിരുനക്കര മൈതാനിയിലായിരുന്നു വനിതാ സൗഹൃദ വടംവലി മത്സരം.  ഒരു വശത്ത് കലക്ടർ ഡോ. പി കെ ജയശ്രീയുടെയും ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെയും നേതൃത്വത്തിലുള്ള ടീമും മറുവശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെ നേതൃത്വത്തിലുള്ള ടീമും അണിനിരന്നു.
 
വടംവലി മത്സരം ഉദ്ഘാടനം ചെയ്ത സി കെ ആശ എംഎൽഎ  വിസിലടിച്ച് റഫറിയായി. രണ്ടു തവണയും ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ വലിച്ചിട്ടതോടെ മത്സരം സമാപിച്ചു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് വിജയികളായ ജനപ്രതിനിധികളുടെ സംഘത്തിന് സമ്മാനമായി ഞാലിപ്പൂവൻ പഴക്കുല കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top