22 December Sunday

കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

കോട്ടയം > ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ജൂലൈ 18 വരെ നിരോധിച്ചത്.

മഴ ശക്തമായതോടെ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. 18 വരെയാണ് നിരോധനം. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ഈ മാസം 25 വരെ നിരോധിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top