21 December Saturday

മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

തിരുവനന്തപുരം> ആത്മകഥയുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിച്ചരിപ്പിച്ചതിൽ  ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ. ഉപതെരഞ്ഞെടുപ്പ്‌ ദിവസം തന്നെ വാർത്തവന്നതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ആത്മകഥയിൽ പറയാത്ത കാര്യങ്ങളാണ്‌ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.

24ന്യൂസ്‌, മലയാള മനോരമ തുടങ്ങിയ ചാനലുകൾ അനാവശ്യപ്രാധാന്യത്തോടെയാണ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യുന്നത്‌. ആത്മകഥയുടെ പേര്‌, കവർപേജ്‌ ഇവയെക്കുറിച്ച്‌ തീരുമാനം എടുത്തിട്ടില്ലയെന്ന്‌ ജയരാജൻ പറഞ്ഞു.  വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന്‌ അദ്ദേഹം പരാതിയിൽ കൂട്ടിച്ചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top