22 December Sunday

സരിന്‍ പാലക്കാട് ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥി: ഇ പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

പാലക്കാട്> പാലക്കാട് ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയാണ് ഡോ സരിന്‍ എന്ന് ഇ പി ജയരാജന്‍. പി സരിന്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണ്. ജോലി പോലും രാജിവെച്ച് പൊതുരംഗത്തെത്തിയ നിസ്വാര്‍ത്ഥ സേവകനാണ്. പാലക്കാടിന്റെ സമഗ്രമേഖലകളിലെയും വികസന മുരടിപ്പ് മാറ്റാനാണ് സരിന്‍ ജനവിധി തേടുന്നത്. സരിന്‍ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്'- ഇ പി ജയരാജന്‍ പറഞ്ഞു.

ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ പി പറഞ്ഞു. പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കും. ചാനലില്‍ വന്നിട്ടുള്ള ഒരു കാര്യവും താന്‍ എഴുതിയതല്ല. വഴിവിട്ട എന്തോ സംഭവം നടന്നിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്താനാണ് ഡിജെപിക്ക് പരാതി കൊടുത്തത്. അതി ശക്തമായ ഗൂഢാലോചന നടന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്‌ പുറത്തുവന്നത്‌ ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top