24 November Sunday

തെരഞ്ഞെടുപ്പ്‌ ഫലം ഇടതുപക്ഷത്തിന്‌ കരുത്ത്‌ പകരുന്നത്‌, വർഗീയ ശക്തികൾ യുഡിഎഫിനൊപ്പം നിന്നു: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

കണ്ണൂർ >  ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക്‌ കരുത്ത് പകരുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ബിജെപി ഫാസിസ്റ്റ് ഭരണമാണ് നടത്തുന്നതെന്ന രാഷ്ട്രീയ ധാരണ രൂപപ്പെട്ടു എന്നും പാലക്കാട് മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായി നല്ല പ്രതികരണം ജനങ്ങളിൽ നിന്ന് ഉണ്ടായതായും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിൽ അടക്കം ഇടതുമുന്നണി തോൽക്കുമെന്ന് നടത്തിയ പ്രചരണമുൾപ്പെടെ എല്ലാം അസ്ഥാനത്തായി പോയി. എല്ലാ പ്രതികൂലമായ സാഹചര്യങ്ങളെയും ഇടതുമുന്നണി പരാജയപ്പെടുത്തിയതായും മാധ്യമങ്ങളോട്‌ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘പാലക്കാട് ബിജെപിക്കുള്ളിൽ ചേരിതിരിവ് ഉണ്ടായി. ജമാഅത്തെ ഇസ്ലാമി പറയുന്നത് മുസ്ലിം രാഷ്ട്രം കെട്ടിപ്പടുക്കണമെന്നാണ്. ആ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും എല്ലാം യുഡിഎഫിനൊപ്പം നിന്നു. എല്ലാ വർഗീയ ശക്തികളേയും ഉപയോഗപ്പെടുത്തി വോട്ട് നേടുന്നത് കരുത്തല്ല, ദുർബലതയാണ്. മുസ്ലിം ലീഗ് ഗൗരവത്തോടെ ഇക്കാര്യം പരിശോധിക്കണം. ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് ലീഗിന്റെ പഴയ നേതാക്കൾ. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നത് ന്യൂനപക്ഷത്തെ സഹായിക്കുമോ. ആർഎസ്എസിന് വളക്കൂറുണ്ടാക്കലാണ് അത്’-- ഇ പി ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top