തിരുവനന്തപുരം > എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണന് ചുമതല നൽകിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ഇ പി ജയരാജൻ സ്ഥാനം ഒഴിഞ്ഞു.
"ഇ പി ജയരാജന് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പരിമിതിയുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് മാറ്റത്തിന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് തീരുമാനം. ഇ പി ജയരാജന്റെ മാറ്റം സംഘടനാ നടപടിയല്ല, ഇപ്പോഴും പാർടി പ്രധാന ഘടകത്തിൽ അംഗമാണെന്നും" എം വി ഗോവിന്ദൻ പറഞ്ഞു.
വെള്ളിയാഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ടി പി രാമകൃഷ്ണന് ചുമതല നൽകുന്നത് സംബന്ധിച്ച് ധാരണയുണ്ടായതെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..