11 September Wednesday

ഉയർന്ന പിഎഫ് പെൻഷനുള്ള ജോയിന്റ്‌ ഓപ്‌ഷൻ ; തൊഴിലുടമകൾക്ക്‌ മെയ്‌ 3 സമയപരിധി ഇല്ലെന്ന്‌ ഇപിഎഫ്‌ഒ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 2, 2023

കൊച്ചി> ഉയർന്ന പിഎഫ് പെൻഷന് ജോയിന്റ് ഓപ്‌ഷൻ നൽകുന്നതിൽ തൊഴിലുടമകൾക്കു്‌ സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന്‌ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി. ബുധനാഴ്‌ച സമയപരിധി അവസാനിക്കാനിരിക്കെ കെഎസ്‌എഫ്‌ഇ നൽകിയ ഹർജിയിലാണ്‌ ഇപിഎഫ്‌ഒ അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്‌. ഇത്‌ രേഖപ്പെടുത്തിയ ജസ്‌റ്റിസ്‌ മുരളി പുരുഷോത്തമൻ വിശദമായ പ്രസ്‌താവന സമർപ്പിക്കാൻ ഇപിഎഫ്‌ഒയ്‌ക്ക്‌ മെയ്‌ 30 വരെ സമയം നൽകി.

പെൻഷൻ പദ്ധതി തുടങ്ങിയതുമുതലുള്ള ഓരോ ജീവനക്കാരന്റെയും ശമ്പള പിഎഫ് വിഹിതം സംബന്ധിച്ച ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകമായി തൊഴിലുടമ നൽകണമെന്നാണ്‌ ഇപിഎഫ്‌ഒ നിർദേശം. നിരവധി ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇത് പൂർത്തിയാക്കാനായിട്ടില്ല. പലപ്പോഴും വെബ്‌സൈറ്റ്‌ തകരാറായതും പ്രശ്‌നമായി. അതുകൊണ്ട്‌ 3 മാസമെങ്കിലും സമയം നീട്ടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top