22 December Sunday

മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷവുമായി എറണാകുളം ഡിസിസി പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


കൊച്ചി
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം നേതാക്കൾക്കുമെതിരെ വീണ്ടും അസഭ്യവർഷവുമായി എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌. പറവൂരിൽ മഹിളാ കോൺഗ്രസ്‌ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ്‌ത്രീകളെ ഉൾപ്പെടെ വേദിയിലിരുത്തിയായിരുന്നു അസഭ്യവർഷം.

പൊതുജനമധ്യത്തിൽ ആരും ഉപയോഗിക്കാത്ത കടുത്ത പദപ്രയോഗങ്ങളാണ്‌ മുഖ്യമന്ത്രിക്കെതിരെ ഷിയാസ്‌ നടത്തിയത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ എന്നിവരെയും ഷിയാസ്‌ വെറുതെവിട്ടില്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ അനുയായിയായ ഷിയാസ്‌ മുമ്പും മുഖ്യമന്ത്രിയെയും സിപിഐ എം നേതാക്കളെയും അധിക്ഷേപിച്ചിരുന്നു. മുമ്പ്‌ കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനുനേരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ മദ്യപാനി എന്ന്‌ ആക്ഷേപിച്ചും കൈയേറ്റത്തിന്‌ മുതിർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top