കൊച്ചി > ഒമിക്രോൺ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ കളമശേരി ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടെ മേക്ക് ഷിഫ്റ്റ് കോവിഡ് ഐസലേഷൻ വാർഡ് ഒരുങ്ങുന്നു. എൽ.ജി ഇലക്ട്രോണിക്‌സ് സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ ഒരു കോടി രൂപ വിനിയോഗിച്ചാണ് വാർഡ് സജ്ജമാക്കുന്നത്.
റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐസലേഷൻ വാർഡായിരിക്കും ഇത്. കോവിഡ് ഇതര സാഹചര്യത്തിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ആയി പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഈ യൂണിറ്റിന്റെ സജ്ജീകരണമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ പറഞ്ഞു. 19 ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ, അൾട്രാസൗണ്ട് തുടങ്ങി തീവ്ര പരിചരണത്തിനു സഹായകമാകുന്ന ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് എൽ.ജി ഇലക്ട്രോണിക്‌സ് നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..