കൊച്ചി
യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച് എറണാകുളം–-കൊല്ലം സ്പെഷ്യൽ മെമു ട്രെയിൻ സർവീസ് റെയിൽവേ അനുവദിച്ചു. ഏഴുമുതൽ ജനുവരി മൂന്നുവരെ മൂന്നുമാസത്തേക്ക് താൽക്കാലികമായാണ് സർവീസ്. ശനി, ഞായർ ഒഴികെയുള്ള ദിവസം കൊല്ലംമുതൽ എറണാകുളംവരെയും തിരിച്ചും ഓരോ സർവീസുണ്ടാകും.
സമീപദിവസങ്ങളിൽ വേണാട് എക്‌സ്‌പ്രസിലും മറ്റു ട്രെയിനിലും കാലുകുത്താൻ ഇടമില്ലാതെ യാത്രക്കാർ കുഴഞ്ഞുവീഴുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. രാവിലെ തൂത്തുക്കുടി–-പാലക്കാട് പാലരുവി എക്‌സ്‌പ്രസ്, തിരുവനന്തപുരം–-ഷൊർണൂർ വേണാട് എക്‌സ്‌പ്രസ് എന്നീ ടെയിനുകളുടെ സമയത്തിനിടയ്‌ക്കാണ് സർവീസ്. എട്ട് കോച്ചുകളുള്ള ട്രെയിൻ രാവിലെ 6.15ന് കൊല്ലത്തുനിന്ന് ആരംഭിച്ച് കോട്ടയംവഴി 9.35ന് എറണാകുളം ജങ്‌ഷൻ സൗത്ത് സ്‌റ്റേഷനിൽ എത്തും. രാവിലെ 9.50ന് എറണാകുളത്തുനിന്ന് സർവീസ് തുടങ്ങി പകൽ 1.30ന് കൊല്ലത്ത് തിരിച്ചെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..