കൊച്ചി
മെട്രോ നഗരത്തിന്റെ പേരിനും പെരുമയ്‌ക്കും ചേരുംവിധം ആധുനിക സൗകര്യങ്ങളോടെ നിർമിച്ച എറണാകുളം മാർക്കറ്റ് ശനി പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മാർക്കറ്റിനോട് ചേർന്നുള്ള മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ നിർമാണ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്‌എംഎൽ) നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 72 കോടി രൂപ ചെലവഴിച്ച് 1.63 ഏക്കറിൽ 19,990 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായാണ് നിർമിച്ചത്. 275 കടമുറികൾ, അത്യാധുനിക മാലിന്യ സംസ്കരണ സംവിധാനം, പാർക്കിങ് സൗകര്യം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. താൽക്കാലിക മാർക്കറ്റിൽനിന്ന് സാധനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിത്തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..