30 October Wednesday

എരുമേലി പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടം; കോൺ​ഗ്രസ് വിമത പ്രസിഡന്റായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

എരുമേലി> എരുമേലി പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. കോൺ​ഗ്രസ് വിമത സ്ഥാനാർത്ഥിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ മറിയാമ്മ സണ്ണി (സുബി സണ്ണി)  വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെയാണ് വിജയം.

കോണ്‍ഗ്രസിലെ ലിസി സജിയായിരുന്നു യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. മറിയാമ്മ സണ്ണിക്ക് 12 വോട്ടുകൾ ലഭിച്ചപ്പോൾ ലിസി സജിക്ക് 11 വോട്ടുകൾ ലഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top