26 December Thursday

സർവകലാശാല പരീക്ഷാ ഫീസ് വർധന പുനഃപരിശോധിക്കും: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

തിരുവനന്തപുരം> സർവകലാശാലകളിൽ പരീക്ഷാ ഫീസ് വർധനവ് സംബന്ധിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. അതാത് സർവകലാശാലകളിൽ യോഗം ചേർന്ന് നിർദേശങ്ങൾ തയ്യാറാക്കി രജിസ്റ്റർമാരുടെ സമിതിയിൽ അവതരിപ്പിച്ച് ഏകോപിത അഭിപ്രായം ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാനാണ്‌ നിർദേശം.

ഏകോപിത തീരുമാനം ലഭിച്ച ശേഷം വിദ്യാർഥി സംഘടനകളോട്‌ കൂടി ആലോചിച്ചു സർവകലാശാല പരീക്ഷ ഫീസ്  വർധനവ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും  മന്ത്രി ആർ ബിന്ദു അറിയിച്ചു. വർധനവ് പുനപരിശോധിക്കുന്ന വിഷയത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർവ്വകലാശാല വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പരീക്ഷ കൺട്രോളർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top