21 December Saturday

ചോദ്യപേപ്പർ ചോർച്ച: മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

കോഴിക്കോട്‌> ചോദ്യപേപ്പർ ചോർന്ന കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. എംഎസ് സൊല്യൂഷൻസ് ഓഫീസിലും സിഇഒ ഷുഹൈബിന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി  ഇ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പ്, ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള ഡിജിറ്റിൽ ഉപകരണങ്ങളും ബാങ്ക് ഡീറ്റൈയിൽസും അനുബന്ധരേഖകളും മൊബൈൽ ഫോണുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഷുഹൈബ് കോടതിയെ സമീപിച്ചത്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top