22 December Sunday

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മയക്കുമരുന്നുമായി എക്സൈസ് കെണിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

മലപ്പുറം > കുപ്രസിദ്ധ ഗുണ്ടാത്തലവൻ മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിൽ. നിരവധി കേസുകളിൽ ഉൾപ്പെട്ട് പൊലീസ് കാപ്പ ചുമത്തിയിട്ടുള്ള വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെയും സംഘത്തെയുമാണ് ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ എക്സൈസ് പിടികൂടിയത്. ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലിൽ വച്ചാണ് അറസ്റ്റ്. ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ്, പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.  

അറസ്റ്റിലായവരിൽ നിന്ന് 30ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം വില വരും. മയക്കുമരുന്ന് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച കാറും സ്കൂട്ടറും ഇവരുടെ കൈവശം ഉണ്ടായിരുന്ന 48000 രൂപയും കസ്റ്റഡിയിൽ എടുത്തു. വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് പിടിയിലായ അനിൽകുമാർ.

പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ ഷനൂജ് കെ ടി, എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്,അരുൺ പാറോൽ,ശിഹാബ്, ജിഷ്നാദ്, പ്രവീൺ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ലിഷ പി എം, ഡ്രൈവർ ഷണ്മുഖൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് മലപ്പുറം കോടതിയിൽ ഹാജാരാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top