22 December Sunday

ചങ്ങനാശ്ശേരിയിൽ ലഹരിമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

കോട്ടയം >ചങ്ങനാശ്ശേരി തെങ്ങണായിൽ വൻ ലഹരിമരുന്ന് വേട്ട. 52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. 35,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പശ്ചിമബംഗാൾ മാൾഡ ജില്ല സ്വദേശി കുത്തുബ്ഗൻജ് മുബാറക് അലി(37)യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്.

ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡ് അരികിൽ വച്ചാണ് ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന മാരക ലഹരി മരുന്നായ ഹെറോയിനും, കഞ്ചാവുമായി ഇയാൾ പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ ചെറുപൊതി കളിലാക്കിയാണ് ആവശ്യക്കാർക്ക് നൽകി വരുന്നത്. ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് ഇവർ വില്പന നടത്തിയിരുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു. തെങ്ങണായിൽ തൊഴിലാളി എന്ന പേരിൽ വാടകക്ക് വീട് എടുത്ത് താമസിച്ചു കൊണ്ടായിരുന്നു ഇവ വില്പന നടത്തി വന്നിരുന്നത്. പ്രതിയെ ചങ്ങനാശ്ശേരി കോടതിയിൽഹാജരാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top