23 December Monday

എടയാർ വ്യവസായ മേഖലയിൽ സംസ്കരണ പ്ലാന്റിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

കൊച്ചി > എടയാർ വ്യവസായ മേഖലയിൽ സംസ്കരണ പ്ലാന്റിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ്  മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മൃ​ഗക്കൊഴുപ്പ് സംസംകരിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ​ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നി​ഗമനം. അപകടസമയത്ത് നാല് തൊഴിലാളികളാണ് കമ്പനിയിലുണ്ടായിരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top