22 December Sunday

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിം​ഗ് കടയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

മലപ്പുറം > മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിം​ഗ് കടയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ്(40)ആണ് മരിച്ചത്. ഇന്ന് രാവിലെ മലപ്പുറം വാഴക്കാടാണ് സംഭവം. ഫ്രിഡ്ജ് റിപ്പയറിം​ഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. കടയിലുണ്ടായിരുന്ന ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക വിവരം. അബ്ദുൾ റഷീദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top