അങ്കമാലി
മുനിസിപ്പൽ റസിഡന്റ്‌സ് അസോസിയേഷൻ അപെക്സ് അസോസിയേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചേർന്ന് ‘അങ്കമാലിയുടെ നേർക്കാഴ്ച’ എന്ന പേരിൽ സമ്പൂർണ നേത്രസംരക്ഷണപദ്ധതി തുടങ്ങി. നേത്രരോഗനിർണയം, നേത്രസംരക്ഷണം, നേത്രദാനം എന്നിവ ഉൾപ്പെടുന്ന പദ്ധതി ഡിവൈഎസ്‌പി ടി ആർ രാജേഷ് ഉദ്‌ഘാടനം ചെയ്തു.
ലിറ്റിൽ ഫ്ലവർ ആശുപത്രി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അപെക്സ് അസോസിയേഷൻ പ്രസിഡന്റ് കെ എ പൗലോസ് അധ്യക്ഷനായി. അസോസിയേഷന്റെ നേത്രദാനപദ്ധതി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ ഉദ്‌ഘാടനം ചെയ്‌തു.
അങ്കമാലി മേഖലയിലെ മികച്ച റസിഡന്റ്‌സ് അസോസിയേഷൻ പ്രഖ്യാപനവും ലെൻസ് ആൻഡ് വിഷൻ ഒപ്‌റ്റിക്കൽസിന്റെ സഹകരണത്തോടെയുള്ള സൗജന്യ കണ്ണടവിതരണത്തിന്റെ ഉദ്‌ഘാടനവും നഗരസഭാ ചെയർമാൻ മാത്യു തോമസ് നിർവഹിച്ചു. ഫാ. വർഗീസ് പാലാട്ടി, അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. ജിബി വർഗീസ്, പി ഐ ബോസ്, കൗൺസിലർ സാജു നെടുങ്ങാടൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..