23 December Monday

ഫേയ്സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ്: 52,22,000- രൂപ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

കൊച്ചി> ഫേയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് സ്റ്റോക്ക് ട്രേഡിംഗിങിൽ ലാഭം വാഗ്ദാനം ചെയ്ത് പരസ്യം നൽകി പണം നിക്ഷേപിപ്പിച്ച് 52,22,000- രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവാക്കൾ അറസ്‌റ്റിൽ. തിരുച്ചിറപ്പള്ളി പന്തമംഗലം സ്വദേശികളായ റിയാസ് അഹമ്മദ് സിറാജുദ്ദീൻ (24), മുഹമ്മദ് ഉസ്മാൻ (21) എന്നിവരെയാണ് കടവന്ത്ര പൊലീസ് തിരുച്ചിറപ്പള്ളിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

കടവന്ത്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എം രതീഷിന്റെ നേതൃത്ത്വത്തിൽ സബ്ബ് ഇൻസ്പെക്ടറായ ബി ദിനേശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടോബിൻ സേതു എന്നിവരടങ്ങിയ  സംഘമാണ്  പ്രതികളെ പിടികൂടിയത്. ഈ കേസിൽ മുമ്പ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top