22 December Sunday

ബാഗിൽ ബോംബുണ്ടെന്ന് മറുപടി; നെടുമ്പാശേരിയിൽ യാത്രക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കൊച്ചി > പരിശോധനയ്ക്കിടെ ബാ​ഗിൽ ബോംബുണ്ടെന്ന് മറുപടി നൽകിയ യാത്രക്കാരൻ നെടുമ്പാശേരിയിൽ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരൻ്റെ ചോദ്യത്തിന് ദേഷ്യപ്പെടുകയും ബാഗിൽ ബോംബുണ്ടെന്ന് മറുപടി പറയുകയുമായിരുന്നു. തുടർന്ന് നെടുമ്പാശേരി പൊലീസ് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ താൻ തമാശ പറഞ്ഞതാണെന്ന് ഇയാൾ മൊഴി നൽകിയെന്നാണ് വിവരം.

കഴിഞ്ഞ ദിവസവും സമാനമായ ഭീഷണി മുഴക്കിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രശാന്താണ് കഴിഞ്ഞദിവസം സമാനമായി യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയും പരിഭ്രാന്തിയിലാക്കിയത്. ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം രണ്ട് മണിക്കൂർ വൈകിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top