22 December Sunday

മുക്കുപണ്ടം പണയംവച്ച്‌ യൂത്ത്‌ ലീഗ്‌ നേതാവും സംഘവും 1.48 കോടി തട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

വളാഞ്ചേരി> വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് യൂത്ത്‌ലീഗ്‌ നേതാക്കൾ ഉൾപ്പെട്ട സംഘം 1.48 കോടി രൂപ തട്ടി. 221 പവൻ മുക്കുപണ്ടമാണ്‌ പണയം വച്ചത്‌. സംഭവത്തിൽ കെഎസ്എഫ്ഇ ജീവനക്കാരനടക്കം അഞ്ചുപേർക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു.

യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുൻ ട്രഷറർ തിരുവേഗപ്പുറം വിളത്തൂർ കാവുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (50), ലീഗിന്റെ സജീവ പ്രവർത്തകരായ പടപ്പേതൊടി വീട്ടിൽ അബ്ദുള്‍ നിഷാദ് (50), കോരക്കോട്ടിൽ വീട്ടിൽ മുഹമ്മദ് അഷ്റഫ് (ബാവ–- 50), പനങ്ങാട്ടുതൊടി വീട്ടിൽ റഷീദലി (50), സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി അമ്പലപ്പടി ശ്രീരാഗത്തിൽ രാജൻ (65) എന്നിവർക്കെതിരെയാണ്‌ കേസ്‌.

അപ്രൈസർ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന്‌ പൊലീസ് പറയുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ശാഖാ മാനേജർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്ത് തവണകളായാണ് മുക്കുപണ്ടം പണയംവച്ചത്. ചിട്ടിക്ക് ജാമ്യമായി നൽകിയ പണ്ടവും ഇതിലുണ്ട്. കഴിഞ്ഞ നവംബർമുതൽ ഈ വർഷം ജനുവരിവരെ മൂന്ന് മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്‌. സംഭവത്തിൽ മറ്റ് ജീവനക്കാർക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top