21 December Saturday

ദേശാഭിമാനിക്കെതിരെ വ്യാജ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

സെപ്തംബര്‍ 13 ലെ ദേശാഭിമാനി ഒന്നാംപേജ്


തിരുവനന്തപുരം
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ച വാർത്ത ദേശാഭിമാനി ഒന്നാംപേജിൽ നൽകിയില്ലെന്നും പകരം പരസ്യമായിരുന്നു എന്നും സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം. മറ്റുപത്രങ്ങളുടെ 13ാം തീയതിയിലെ ഒന്നാംപേജിനൊപ്പം ദേശാഭിമാനിയുടെ 12ാം തീയതിയിലെ പത്രത്തിന്റെ ഒന്നാംപേജ്‌ ചേർത്തുള്ള ചിത്രമാണ്‌ പ്രചരിപ്പിക്കുന്നത്‌.

വ്യാഴം പകൽ 3.05നായിരുന്നു യെച്ചൂരിയുടെ അന്ത്യം. വെള്ളിയാഴ്ചയിലെ പത്രത്തിലാണ്‌ വാർത്ത വന്നത്‌. മറ്റുപത്രങ്ങളുടെ ഒന്നാംപേജ്‌ വെള്ളിയാഴ്ചയിലേതും ദേശാഭിമാനിയുടേതുമാത്രം വ്യാഴാഴ്ചയിലേതുമാണ്‌ പ്രചരിപ്പിക്കുന്നത്‌. വെള്ളിയാഴ്ച ദേശാഭിമാനിയുടെ ഒന്നാം പേജിൽ "റെഡ് സല്യൂട്ട്' എന്ന തലക്കെട്ടിൽ യെച്ചൂരിയുടെ വലിയ ചിത്രവും വാർത്തയുമാണുള്ളത്‌.

ഉൾപേജുകളിലും യെച്ചൂരിയെക്കുറിച്ചുള്ള വാർത്തകൾ സമഗ്രമായി നൽകിയിട്ടുണ്ട്‌. ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിപ്പിക്കുംവിധം ദേശാഭിമാനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്‌ ചിലർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top