03 November Sunday

സിഎംഡിആർഎഫിനെതിരെ പ്രചാരണം: അഖിൽ മാരാരുടെ വീഡിയോ വ്യാജമെന്ന് ഫെയ്സ്ബുക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കൊച്ചി > സിഎംഡിആർഫിനെതിരെ പോസ്റ്റ് ചെയ്ത അഖിൽ മാരാരുടെ വീഡിയോ വ്യാജമെന്ന് ഫെയ്സ്ബുക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോയിൽ നിന്നും ഒരു ഭാ​‌ഗം എടുത്ത് വക്രീകരിച്ചാണ് അഖിൽ മാരാർ വ്യാജ പ്രചരണം നടത്തിയെതെന്ന് ഫെയ്സ്ബുക്കിന്റെ സ്വതന്ത്ര ഫാക്ട് ചെക്ക് ടീം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇക്ക് കൊടുത്ത 81.43 കോടി രൂപ എടുത്തുവെച്ച് കെഎസ്എഫ്ഇ വിദ്യാർത്ഥികൾക്ക് ലോൺ പദ്ധതി പ്രകാരം ലാപ്ടോപ്പ് നൽകുകയും, ലോൺ കൊടുത്ത തുക കെഎസ്എഫ്ഇയിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തു എന്നാണ് അഖിൽ മാരാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ കെ‌എസ്‌എഫ്‌ഇയുടെ വിദ്യാശ്രീ പദ്ധതിയും സര്‍ക്കാര്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ്  നൽകിയ വിദ്യാകിരണം പദ്ധതിയും രണ്ടും രണ്ടാണ്. കെ‌എസ്‌എഫ്‌ഇയുടെ വിദ്യാശ്രീ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീതിയില്‍ നിന്നും പണം നല്‍കിയിട്ടില്ല. ഈ വസ്തുത മനസിലാക്കാതെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ചത്.

മോശമായ ഭാഷയിൽ ദുരിതാശ്വാസ നിധിക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. അഖിൽ മാരാരുടെ പോസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധവും ഉയർന്നിരുന്നു. വ്യാജ പോസ്റ്റിൽ അഖിൽ മാരാർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top