21 December Saturday

ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന; യുവതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

പ്രതാകാത്മകചിത്രം photo credit: facebook

കോട്ടയം > ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തിയ യുവതി പിടിയിൽ. കോട്ടയം റെയിൽവേ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം  കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ കൊല്ലത്തെത്തിയപ്പോഴാണ് ഇവർ ടിക്കറ്റ് പരിശോധന നടത്തുന്നത് ട്രെയിനിലുണ്ടായിരുന്ന ടിടിഇയുടെ ശ്രദ്ധയിൽപ്പെട്ടത്. ദക്ഷിണ റെയിൽവേയുടെ ടാഗോടുകൂടിയ ഐഡി കാർഡും ധരിച്ചിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ ടിടിഇയാണെന്ന് മനസിലായത്. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top