തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയിൽ ഗവർണർ സ്വന്തംനിലയിൽ വൈസ് ചാൻസലറെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയെന്ന വ്യാജവാർത്തയുമായി യുഡിഎഫ് അനുകൂലപത്രം. സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് തുടർനടപടിക്കായി അടുത്തയാഴ്ചയിലേക്ക് മാറ്റിയ കേസ് തള്ളിയെന്നാണ് വാർത്ത. സർവകലാശാല പ്രവർത്തനങ്ങളെ ബാധിക്കാതെയിരിക്കാൻ നിയമനം തൽക്കാലം സ്റ്റേ ചെയ്യുന്നില്ലെന്ന് മാത്രമാണ് ഹൈക്കോടതി അറിയിച്ചത്. അടുത്ത ആഴ്ചയിലേക്ക് ഹർജി മാറ്റുകയും ചെയ്തു. എന്നാൽ, ഗവർണർ നിയമിച്ച ചാൻസലർ ഡോ. കെ ശിവപ്രസാദിനും ചാൻസലർക്കും നോട്ടീസയക്കാൻ കോടതി നിർദേശിച്ചത് പത്രം മുക്കുകയും ചെയ്‌തു. വലതുപക്ഷത്തെയും സംഘപരിവാറിനെയും ഒരുപോലെ പ്രീതിപ്പെടുത്താനാണിതെല്ലാം.
സാങ്കേതിക സർവകലാശാല ചട്ടപ്രകാരം സർക്കാർ നൽകുന്ന പാനലിൽ നിന്നാവണം വൈസ് ചാൻസലറെ നിയമിക്കേണ്ടത്. മുമ്പ് ഡോ. സിസ തോമസിനെ സ്വന്തം നിലയ്ക്ക് തീരുമാനിച്ച ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിയിൽ വ്യക്തത തേടി ഗവർണർ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിച്ചപ്പോൾ മുൻ ഉത്തരവ് തുടരണമെന്നായിരുന്നു വിധി. ഇത് പാലിക്കാതെ നിയമനം നടത്തിയ ഗവർണറുടെ ചട്ടലംഘനവും പത്രത്തിന് പ്രശ്‌നമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..