പെരുമ്പാവൂര്‍
സംസ്ഥാന കൃഷിവകുപ്പിന്റെ ഒക്കൽ വിത്തുൽപ്പാദനകേന്ദ്രത്തിൽ ഒക്കൽ ഫാം ഫെസ്റ്റ് 29, 30, 31 തീയതികളിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കും. ഫാം ഫെസ്റ്റ് കൃഷിമന്ത്രി പി പ്രസാദും സമാപനസമ്മേളനം വ്യവസായമന്ത്രി പി രാജീവും ഉദ്ഘാടനം ചെയ്യും.
കാര്‍ഷിക പ്രദര്‍ശന–--വിപണന മേള, സെമിനാറുകള്‍, ഡോക്യുമെന്ററി- വീഡിയോ പ്രദര്‍ശനം, മഡ് ഫുട്‌ബോള്‍, വനിതകളുടെ വടംവലിമത്സരങ്ങള്‍ തുടങ്ങിയവ ഫാം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി ഏഴുവരെയാണ് ഫെസ്റ്റ്. 28-ന് രാവിലെ ഒമ്പതുമുതല്‍ മഡ് ഫുട്‌ബോള്‍ മത്സരം നടത്തുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സ്ഥിരംസമിതി അധ്യക്ഷ സനിത റഹിം, ഫാം ഡയറക്ടർ ഫിലിപ്പ് ജി കാനാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1979ൽ സ്ഥാപിച്ച ഒക്കല്‍ ഫാം 13.68 ഹെക്ടറിലായി ഗുണമേന്മയുള്ള നെല്‍വിത്ത്, പച്ചക്കറിവിത്തുകള്‍, തെങ്ങിന്‍തൈകള്‍, കുരുമുളകുവള്ളികള്‍, അലങ്കാരസസ്യങ്ങള്‍. പച്ചക്കറിത്തൈകള്‍ എന്നിവ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..