23 December Monday

വെള്ളം നിറഞ്ഞുകിടന്ന പാടത്തു വീണ് താറാവ് കർഷകൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കോട്ടയം > കോട്ടയം പനച്ചിക്കാട് മാളികക്കടവ് പാലത്തിന് സമീപം വെള്ളം കയറിക്കിടന്ന പാടത്ത് വീണ് താറാവ് കർഷകൻ മരിച്ചു. പാത്താമുട്ടം തേവരകുന്നേൽ സദാനന്ദനാണ്‌ (55) മരിച്ചത്‌. വ്യാഴം ഉച്ചയോടെയായിരുന്നു സംഭവം.
 
തീറ്റ നൽകാനായി താറാവുകളെ പാടശേഖരത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു സദാനന്ദൻ. കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top