03 November Sunday
ജാതിമരങ്ങൾ കരിഞ്ഞുണങ്ങുന്നു

കർഷകർ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

നെടുമ്പാശേരി
നെടുമ്പാശേരി മേഖലയിൽ ജാതിമരങ്ങൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നത് ജാതിക്കർഷകരെ ആശങ്കയിലാക്കി. കായ്ഫലമുള്ള ജാതികൾ കൂട്ടത്തോടെ ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയാണ്. കേരള കർഷകസംഘം നെടുമ്പാശേരി പഞ്ചായത്ത് സെക്രട്ടറി മേയ്ക്കാട് അരീക്കൽവീട്ടിൽ എ കെ തോമസിന്റെ കൃഷിയിടത്തിലെ പത്തു ജാതിമരം ഉണങ്ങി.


പാറക്കടവ്, കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലും സമാനരീതിയിൽ ജാതികൾ ഉണങ്ങുന്ന സ്ഥിതിയാണ്‌. ജാതിക്കർഷകരുടെ ആശങ്ക അകറ്റാൻ കാർഷിക സർവകലാശാലയിൽനിന്ന് വിദഗ്ധർ പ്രദേശം സന്ദർശിച്ച് പരിഹാരമാർഗം നിർദേശിക്കണമെന്നും കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി വി തോമസ് ആവശ്യപ്പെട്ടു.

ഈർപ്പം കൂടുമ്പോഴുണ്ടാകുന്ന ഫൈറ്റോഫ് തോറ എന്ന കുമിൾരോഗമാണ് ജാതികളിൽ ബാധിച്ചതെന്ന്‌ റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി എൻ വിജയൻ ദേശാഭിമാനിയോട് പറഞ്ഞു. ഫൈറ്റോലാന്റ്‌ കീടനാശിനി മൂന്നുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മരത്തിൽ സ്‌പ്രേ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top