കടയ്ക്കൽ > ചിതറ പുതുശ്ശേരിയിൽ 50 കിലോയോളം തൂക്കം വരുന്ന കാച്ചിൽവിളവെടുത്ത് വനിതാ കർഷക. മതിര പുതുശ്ശേരിയിൽ അനച്ചൻവിള വീട്ടിൽ ജൻസില (51 )യാണ് സ്വന്തമായി കൃഷി ചെയ്ത് ഭീമൻ കാച്ചിൽ വിളവെടുത്തത്.
പതിനഞ്ച് വർഷമായി ജൻസില കാർഷിക രംഗത്ത് സജീവമാണ് .
തിരുവനന്തപുരം സ്വദേശിയായ ഇവർ കൃഷിയോടുള്ള താൽപ്പര്യം മൂലം അവിടെയുണ്ടായിരുന്ന കച്ചവടം ഉപേക്ഷിച്ച് സഹോദരന്റെ വീടായ ചിതറ പുതുശേരിയിലേക്ക് വരികയായിരുന്നു. അവിടെ കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതും പുതുശേരിയിലേക്ക് മാറാൻ കാരണമായി. ഒരു
വർഷം മുമ്പ് വിപണിയിൽ നിന്ന് വാങ്ങി വീട്ടിൽ കൃഷി ചെയ്ത കാച്ചിലാണ് നല്ല വലിപ്പവും തൂക്കവുമുള്ള വിള നൽകിയത്. പച്ചക്കറി ഉൾപ്പെടെ വിപുലമായ രീതിയിൽ ഇവർ കൃഷി ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..