23 December Monday

ടോള്‍ പ്ലാസ: ഫാസ്റ്റ് ടാഗ് നടപ്പാക്കുന്നത് ഡിസംബര്‍ 15 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

തൃശൂര്‍ > ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം നടപ്പാക്കുന്നത് ഡിസംബര്‍ 15 വരെ നീട്ടി. ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തീയതി നീട്ടുകയായിരുന്നു.

 ദേശീയ പാതകളില്‍ സഞ്ചരിക്കുന്ന എല്ലാ വാണിജ്യ, സ്വകാര്യ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ്  ഉപയോഗിച്ച് ടോള്‍ നല്‍കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഫാസ്റ്റ് ടാഗ് ഇല്ലാതെ ടോള്‍ പിരിവു കേന്ദ്രങ്ങളിലെത്തുന്ന വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ പ്രവേശിച്ചാല്‍ ഇരട്ടി തുക പിഴ നല്‍കേണ്ടി വരും.

ടോള്‍ പിരിവ് കേന്ദ്രങ്ങളില്‍ ഒരു ഗേറ്റിലൂടെ മാത്രമെ ഫാസ്റ്റ് ടാഗ് ഇല്ലാതെ വാഹനങ്ങള്‍ കടത്തി വിടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top