കൊച്ചി > കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയുമായി വനിത ചലച്ചിത്ര നിര്‍മാതാവ്. വനിത നിർമാതാവിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പടെ ഒമ്പത് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് കേസ്.
സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വനിത നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അസോസിയേഷന്‍ പരാതി പരിഗണിക്കുന്നതിന് പകരം വിളിച്ചുവരുത്തി അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും വനിത നിർമാതാവ് പരാതിയില്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..