01 December Sunday

ഫെയ്ൻജൽ അതിതീവ്ര ന്യൂനമർദമായി; നാല് മരണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

ചെന്നൈ > ഫെയ്ൻജൽ ചുഴലിക്കാറ്റ് കര തൊട്ടതോടെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഫെയ്ൻജൽ പൂർണമായും കരയിൽ പ്രവേശിച്ചത്. പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. വിഴുപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. താത്കാലികമായി അടച്ച ചെന്നൈ വിമാനത്താവളം രാത്രി ഒരു മണിയോടെ തുറന്നു.

തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം,ചെങ്കൽപട്ട് തിരുവണ്ണാമലൈ, കള്ളാക്കുറിച്ചി, വിഴുപ്പുറം കടലൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ  അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈയിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി. ചെന്നൈ മെട്രോ ട്രെയിൻ സർവീസിനെയും നിരവധി ട്രെയിൻ സർവീസിനെയും ബസ് ​ഗതാ​ഗതത്തെയും വെള്ളക്കെട്ട് ബാധിച്ചു. പല ട്രെയിനുകളും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കെത്തിയില്ല. സ്കൂളുകളും കോളേജുകളും അടച്ചു. വരും മണിക്കൂറുകളിലും തമിഴ്നാട്ടിൽ ശക്തമായ മഴ ഉണ്ടാകും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങൾ അതീവജാഗ്രതയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top