23 December Monday

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ഉദുമ> പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതു വയസ്‌കാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷന്റെയും സിത്താരയുടെയും മകള്‍  കെ സാത്വികയാണ് മരിച്ചത്. ഉദുമ ജിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

നാലു ദിവസമായി പനിയെതുടര്‍ന്ന് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച രാത്രി പനി കൂടുതലായതിനെതുടര്‍ന്ന് ഉദുമ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കാസര്‍കോട് സ്വകാര്യാശുപത്രിലെത്തിച്ചുവെങ്കിലും മരിച്ചു.

സഹോദരന്‍: റിഥിന്‍ (ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥി).ഉദുമ ജിഎല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top